QLET Teacher - Responsibilities & Duties:
പഠിപ്പിക്കുന്ന വിഷയത്തിലും ക്ലാസ്സുകളിലും വ്യക്തത ഉണ്ടായിരിക്കുക.
ഓരോ ക്ലാസിലെയും പഠിപ്പിക്കാനുദ്ദേശിക്കുന്ന പാഠഭാഗങ്ങളുടെ ലളിതമായ വീഡിയോ ക്ലാസ് റെക്കോർഡ് ചെയ്യുക (വീഡിയോ ദൈർഘ്യം പരമാവധി 15 മിനിറ്റ്).
ഇങ്ങനെ റെക്കോർഡ് ചെയ്ത വീഡിയോ ക്ലാസ്സാണ് കുട്ടികൾ പഠിക്കാനായി നൽകുന്നത്.
ഓരോ ക്ലാസിലെയും പഠിപ്പിക്കാനുദ്ദേശിക്കുന്ന പാഠഭാഗങ്ങളുടെ യൂണിറ്റ്/ചാപ്റ്റർ/ടോപ്പിക്ക് തിരിച്ചുള്ള ലളിതമായ ക്ലാസ്സുകളാണ് റെക്കോർഡ് ചെയ്യേണ്ടത്.
റെക്കോർഡ് ചെയ്യുന്ന ക്ലാസുകൾ ടീച്ചറിന്റെയോ / QLET ന്റെയോ ഉടമസ്ഥതയിലുള്ള യൂട്യൂബ്/മറ്റുള്ളവ വീഡിയോ പ്ലാറ്റുഫോമുകളിൽ അപ്ലോഡ് ചെയ്ത് ഉപയോഗിക്കേണ്ടതാണ്.
Offline / Online/Live ക്ലാസ്സിൽ ചെയ്യേണ്ടവ:
ഓരോ റെക്കോർഡ് ക്ലാസ്സിലും കുട്ടികൾക്ക് സംശയ നിവാരണം നടത്തുക.
കുട്ടികൾ പഠിച്ച പാഠഭാഗങ്ങളെ പറ്റിയുള്ള സെമിനാർ /പ്രസന്റേഷൻ, ഗ്രൂപ്പ് ഡിസ്കഷൻ, പരീക്ഷ എന്നിവ നടത്തിക്കുക.
QLETൽ നിന്നും നിർദ്ദേശിച്ചിട്ടുള്ള പഠ്യേതര വിഷയങ്ങളിന്മേലും സെമിനാർ /പ്രസന്റേഷൻ, ഗ്രൂപ്പ് ഡിസ്കഷൻ, പരീക്ഷ എന്നിവ നടത്തിക്കുക.
കുട്ടികളുടെ സ്കിൽ തിരിച്ചറിഞ്ഞ് ആയത് QLETൽ നൽകിയിട്ടുള്ള മാതൃകയിൽ രേഖപ്പെടുത്തുക.
കുട്ടികളെ അപ്സ്കിൽ ചെയ്യാൻ സഹായിക്കുക.
കുട്ടികളെ കൊണ്ട് അവരുടെ പാഠഭാഗങ്ങളുടെ നോട്ട് മറ്റുള്ളവ തയ്യാറാക്കാൻ മാതൃക കൊടുത്ത് പരിശീലിപ്പിക്കുക.
സ്കോളർഷിപ്പിന് കുട്ടികളെ പരിശീലിപ്പിക്കുക, പങ്കെടുപ്പിക്കുക.
സ്കോളർഷിപ്പിനായി നടത്തുന്ന പാഠ്യ-പഠ്യേതര വിഷയങ്ങളിന്മേലുള്ള ക്ലാസ് ആക്ടിവിറ്റികളിലെ പോയിന്റുകൾ യഥാസമയം QLETൽ നൽകിയിട്ടുള്ള മാതൃകയിൽ രേഖപ്പെടുത്തുക.
റെമ്യൂണറേഷൻ - പരമാവധി കോഴ്സ് ഫീയുടെ 50% വരെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നൽകുന്നതാണ്.